തീവ്രവാദ വിരുദ്ധതയും ആഗോള സുരക്ഷയും എന്ന വിഷയത്തെ കൃത്യമായി അവലോകനം ചെയ്യുകയാണ് Counterterrorism and Global Security – Genesis, Responses and Challenges എന്ന കൃതി. പ്രസ്തുത കൃതിയുടെ എഡിറ്റർമാരിൽ ഒരാളും JNU വിൽ നിന്ന് “അന്താരാഷ്ട്ര തർക്ക പരിഹാരത്തിൻ്റെ ഇസ്ലാമിക മാനം; ഫലസ്തീൻ ഇസ്റായേൽ സമാധാന പ്രക്രിയയിലെ ദൈവ ശാസ്ത്ര സംവാദങ്ങളുടെ പശ്ചാത്തലത്തിൽ” എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടുകയും ചെയ്ത ഡോ.ഷമീർ മൊടോങ്ങലാണ് നമ്മോട് കൂടെയുള്ളത്. 9/11 ന് ശേഷം ഉടലെടുത്ത തീവ്രവാദ വിരുദ്ധ പോരാട്ടങ്ങളുടെ അനന്തര ഫലങ്ങളും നിലവിലെ നയനിലപാടുകളിലെ പരാജയവും തുറന്ന് കാണിക്കുന്ന ഡോ: ശമീർ മോടോങ്ങൽ പാശ്ചാത്യ ആഖ്യാനങ്ങൾക്ക് ബദലായി ഏഷ്യൻ വീക്ഷണങ്ങൾ ആവിഷ്കരിക്കേണ്ട ആവശ്യകതയെ കുറിച്ചാണ് വിചാരപ്പെടുന്നത്.